തൃശൂർ: തൃശൂരിൽ പുത്തൂർ ആശാരിക്കോട് സ്വദേശിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. പനി ബാധിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗം സ്ഥിരീകരിച്ച മാരായ്ക്കൽ വാർഡിൽ നാളെ ഡ്രൈ ഡേ ആചരിക്കും.
തൃശൂരിൽ വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് കനത്ത ജാഗ്ര പുറപ്പെടുവിച്ചിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും യോഗം ചേർന്നു.
കാലാവസ്ഥയിൽ വന്ന മാറ്റം പല പകർച്ച വ്യാധികൾക്ക് വഴി വെച്ചിരിക്കുകയാണ്. അതിനാൽ ആരോഗ്യ വകുപ്പിൻ്റെ നിർദേശങ്ങൾ ജനങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.
















