തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി വീക്ഷണം തൃശൂർ ബ്യൂറോചീഫ് എം.വി വിനീത തെരഞ്ഞെടുക്കപ്പെട്ടു. യൂണിയന്റെ അറുപത് വർഷത്തെ ചരിത്രത്തിലാദ്യമായാണ് അധ്യക്ഷ സ്ഥാനത്തേക്ക് വനിത തെരഞ്ഞെടുക്കപ്പെടുന്നത്.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ആർ.കിരൺബാബുവും തെരഞ്ഞെടുക്കപ്പെട്ടു.
78 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാതൃഭൂമിയിലെ എംപി സൂര്യദാസിനെയാണ് വിനീത തോൽപ്പിച്ചത്. ആകെ പോൾ ചെയ്ത 3001ൽ 1515 വോട്ടുകൾ നേടിയാണ് വിനീത വിജയം ഉറപ്പിച്ചത്. 48 വോട്ടുകൾ അസാധുവായി.
















