പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ കൃഷ്ണ വേണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്.
സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയത് വീട്ടിലേക്ക് പോകുമ്പോൾ ഗൂളിക്കടവിൽ വെച്ച് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
















