കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മനഃസാക്ഷിക്കനുസരിച്ച് വോട്ട് നൽകുമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ആണ് നിലപാട് അറിയിച്ചത്.
ദേശീയ- സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ തിരിച്ചറിവുള്ളവരാണ് തൃക്കാക്കരയിലെ വോട്ടർമാർ. തങ്ങളുടെ ജനാധിപത്യാവകാശം തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും വിനിയോഗിക്കാൻ പ്രാപ്തരാണവരെന്നും പി.കെ ഉസ്മാൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
















