കൊച്ചി: തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ തിരക്കിനിടെ നടൻ മമ്മൂട്ടിയുടെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജോൺ ബ്രട്ടാസ് എം.പിയാണ് ഇതുസംബന്ധിച്ച ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.‘ആതിഥേയത്വത്തിന് നന്ദി മമ്മുക്ക… ദുൽഖറിനും,’ എന്ന് പറഞ്ഞാണ് ബ്രിട്ടാസിസ് മുഖ്യമന്ത്രിക്കൊപ്പം മമ്മൂട്ടിയും ദുൽഖറും നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. നിർമാതാക്കളായ ജോർജും ആന്റോ ജോസഫും ചിത്രത്തിലുണ്ടായിരുന്നു.
തൃക്കാക്കര മണ്ഡലത്തിലാണ് മമ്മൂട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന എളംകുളം. മുമ്മൂട്ടി ഇവിടുത്തെ വോട്ടറാണ്. നേരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫും യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉമ തോമസും എൻ.ഡി.എ സ്ഥാനാർത്ഥിയായ എ.എൻ. രാധാകൃഷ്ണനും മമ്മൂട്ടിയുടെ വീട് സന്ദർശിച്ച് വോട്ട് തേടിയിരുന്നു.അതേസമയം, തെരഞ്ഞെടുപ്പുപ്രചാരണത്തിന് തിരശ്ശീല വീഴാൻ രണ്ടുദിനം മാത്രം ശേഷിക്കെ തൃക്കാക്കരയിൽ അവസാനഘട്ട പ്രചരണത്തിലാണ് മുന്നണികൾ.
ഇടതുമുന്നണി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നേതൃത്വം നൽകുന്നത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി എത്തിയ അദ്ദേഹം അഞ്ചുദിവസമായി തൃക്കാക്കരയിലുണ്ട്. വെള്ളിയാഴ്ച രണ്ട് പൊതുയോഗങ്ങളിൽ പങ്കെടുത്ത മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ കഴിഞ്ഞു.തെരഞ്ഞെടുപ്പിൽ ജയിക്കാൻ യു.ഡി.എഫ് തൃക്കാക്കരയിൽ നടത്തിയത് ഹീനമായ പ്രചാരണ രീതിയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ജോ ജോസഫിന്റെ സഹധർമിണിക്ക് പോലും പ്രതികരിക്കേണ്ടി വന്നു. ഇതിനെ തള്ളിപ്പറയാൻ പോലും യു.ഡി.എഫ് നേതാക്കൾ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fphoto.php%3Ffbid%3D552987696193403%26set%3Da.307793610712814%26type%3D3&show_text=true&width=500
















