കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 കോടി രൂപയുടെ ഹെറോയിനുമായി വിദേശ പൗരനെ ഡി.ആര്‍.ഐ. അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൗണിൽ നിന്ന് ദുബായ് വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ടാന്‍സാനിയന്‍ പൗരനാണ് പിടിയിലായത്. ഇയാളെ ഡി.ആര്‍.ഐ. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.
ശനിയാഴ്ച പുലര്‍ച്ചെ ദുബായില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് ഇയാള്‍ കൊച്ചിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചനിലയില്‍ ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു.
















