കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ഭാര്യയും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്. ഇറ്റാലിയൻ കമ്പനിയായ അഗസ്ത വെസ്റ്റ്ലൻഡിന്റെ (ലിയോനാർഡോ ഹെലികോപ്റ്റർ) 109 എസ് പി ഹെലികോപ്റ്ററാണിത്. ആഗോള ടെൻഡറിലൂടെയാണ് വിൽപ്പന നടന്നത്.
ലേക്ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് യൂസഫലിക്ക് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. നാലു മാസം വിശ്രമത്തിൽ ആയിരിന്നു. അപകടത്തെതുടർന്ന് കൊച്ചി വിമാനത്താവളത്തിലെ ഹാങ്കറിൽ സൂക്ഷിച്ചിരിക്കുന്ന ഹെലികോപ്റ്ററിന്റെ ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് വിൽപന നടത്തുന്നത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് വിൽപ്പന ഏകോപിപ്പിക്കുന്നത്. അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ എന്നും ടെൻഡറിൽ വ്യക്തമാക്കുന്നുണ്ട്.
















