തിരുവനന്തപുരം: ഏറ്റുമാനൂർ- കോട്ടയം- ചിങ്ങവനം ഇരട്ടപ്പാത കമ്മീഷനിംഗിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായി പതിമൂന്നു ട്രെയിൻ സർവീസുകൾ റദ്ദാക്കി.
കൂടാതെ ഏതാനും സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
റദ്ദാക്കിയ സർവീസുകൾ
ഇന്നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ സെൻട്രൽ- തിരുവനന്തപുരം മെയിൽ, നാളത്തെ തിരുവനന്തപുരം- ചെന്നൈ സെൻട്രൽ മെയിൽ, തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്, പുനലൂർ- ഗുരുവായൂർ എക്സ്പ്രസ്, ഗുരുവായൂർ – പുനലൂർ എക്സ്പ്രസ്, എറണാകുളം ജംഗ്ഷൻ- ആലപ്പുഴ അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, ആലപ്പുഴ- എറണാകുളം ജംഗ്ഷൻ അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, കൊല്ലം- എറണാകുളം ജംഗ്ഷൻ മെമു, എറണാകുളം ജംഗ്ഷൻ – കൊല്ലം മെമു, എറണാകുളം ജംഗ്ഷൻ – കായംകുളം ജംഗ്ഷൻ അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ.
കായംകുളം ജംഗ്ഷൻ- എറണാകുളം ജംഗ്ഷൻ അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ നാളെയും തിങ്കളാഴ്ചയും റദ്ദാക്കി. കോട്ടയം- കൊല്ലം അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ തിങ്കളാഴ്ച റദ്ദാക്കി.
















