പാലക്കാട്: മുട്ടിക്കുളങ്ങരയില്‍ പോലീസുകാർ ഷോക്കേറ്റ് മരിച്ച കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. വൈദ്യുതിക്കെണിവച്ച സുരേഷിന്റെ സുഹൃത്ത് സജിയാണ് അറസ്റ്റിലായത്. മൃതദേഹങ്ങൾ മാറ്റിയിടാനും തെളിവ് നശിപ്പിക്കാനും ഇയാൾ പ്രതിക്ക് സഹായം നൽകിയെന്നാണ് പോലീസ് പറയുന്നത്.
മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാർമാരായ അശോകന്, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികൾ പന്നിയെ പിടിക്കാൻവച്ചിരുന്ന വൈദ്യുതക്കെണിയിൽ തട്ടിയായിരുന്നു മരണം സംഭവിച്ചത്.
















