ആലപ്പുഴ : പ്രായപൂർത്തിയാകാത്ത കുട്ടിയെ(child) കൊണ്ട് വിദ്വേഷ മുദ്രാവാക്യം(hate slogan) വിളിപ്പിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്(remand report). മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയെന്ന് റിമാൻറ് റിപ്പോർട്ട് പറയുന്നു. റിമാൻഡ് റിപ്പോർട്ടിൻറെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മതവികാരങ്ങൾ ആളിക്കത്തിക്കാൻ പ്രതികൾ ലക്ഷ്യമിട്ടു എന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാൻ ശ്രമിച്ചുവന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പറയുന്നു.
പ്രായപൂർത്തിയാകാത്തെ കുട്ടികളെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാക്കിയെന്ന് റിമാൻഡ് റിപ്പോർട്ട് പറയുന്നു. അതുകൊണ്ട് പ്രതികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
കേസിൽ നിലവിൽ മൂന്ന് പ്രതികളാണ് ഉള്ളത്. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് രണ്ടാം പ്രതി ആണ്.















