ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ക്വാഡ് ഉച്ചകോടി . ഇന്തോ പസഫിക് മേഖലയിൽ ചൈന നടത്തുന്ന ഇടപെടലുകളെ തടയുമെന്ന് വ്യക്തമാക്കി ക്വാഡ് ഉച്ചകോടി. നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയാൻ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു.
നാവികം, ബഹിരാകാശം, ആരോഗ്യം, ദുരന്തനിവാരണം, സൈബർ സുരക്ഷ മേഖലകളിൽ ക്വാഡ് രാജ്യങ്ങൾ കൂടുതൽ സഹകരണം ഏർപ്പെടുത്തും. ക്വാഡ് രാജ്യങ്ങളിലെ 100 വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ പഠിക്കാൻ ഫെല്ലോഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഊർജ്ജ, ഗതാഗത മന്ത്രിമാരുടെ യോഗം ഉടൻ ചേരാനും ഉച്ചകോടിയിൽ തീരുമാനമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.
















