കൊച്ചി: കേസ് അട്ടിമറിക്കാനും അവസാനിപ്പിക്കാനും ഗൂഢാലോചന നടക്കുന്നതായി അക്രമിക്കപ്പെട്ട നടി ആരോപിച്ചു. ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപ് ഉന്നത രാഷ്ട്രീയ ബന്ധമുള്ള വ്യക്തിയാണെന്നും. ഭരണകക്ഷിയിലെ ചിലരെ ദിലീപ് സ്വാധീനിച്ചുവെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.
കേസിൽ ആദ്യഘട്ടത്തിൽ ശരിയായ രീതിയിലായിരുന്നു അന്വേഷണം നടന്നിരുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകന്റെ ഉന്നതതല ബന്ധം കേസ് അവസാനിപ്പിക്കാൻ കാരണമെന്നും നടി ഹരജിയിൽ പറയുന്നു. നിലവിൽ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും നടി പറയുന്നു.
















