ഇന്ത്യന്‍ റെയില്‍വേ ട്രാക്കുകള്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് വന്‍ ഗൂഢാലോചന നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. റെയില്‍ സര്‍വ്വീസുകള്‍ക്കു നേരേ ഭീഷണിയുമായിട്ടാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയിരിക്കുന്നത്. അതിര്‍ത്തിക്ക് അടുത്തുള്ള സംസ്ഥാനങ്ങളായ പഞ്ചാബിലെയും ചുറ്റുമുള്ള സംസ്ഥാനങ്ങളിലെയും റെയില്‍വേ ട്രാക്കുകള്‍ ലക്ഷ്യമിട്ട് ഗൂഢാലോചന നേടിയതായിട്ടാണ് വിവരം.ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇതു സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടത്.
പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ ഐഎസ്ഐ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ചരക്ക് തീവണ്ടികളെ തകര്‍ക്കാന്‍ റെയില്‍വേ ട്രാക്കുകള്‍ സ്ഫോടനം നടത്താനുള്ള പദ്ധതികള്‍ നടത്തുകയുമാണെന്നാണ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
റെയില്‍വേ ട്രാക്കുകള്‍ ലക്ഷ്യമിട്ട് ഐഎസ്ഐ ഇന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് വന്‍തോതില്‍ ധനസഹായം നല്‍കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയിലുള്ള പാക്കിസ്ഥാന്റെ സ്ലീപ്പര്‍ സെല്ലുകള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വന്‍ തുകയാണ് നല്‍കുന്നത്.
















