ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ടോക്കിയോയിൽ സ്വീകരണം . ഇന്ത്യന്‍ പ്രവാസികളും ജാപ്പനീസ് പൗരന്മാരും ചേർന്ന് മോദിയെ ഹൃദയപൂർവം വരവേറ്റു. ഇന്ത്യന്‍ പ്രവാസികള്‍ ‘ഭാരത് മാ കാ ഷേര്‍’ (ഇന്ത്യയുടെ സിംഹം) എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രധാനമന്ത്രിയെ വരവേറ്റത്.
കുട്ടികളുമായുള്ള പ്രധാനമന്ത്രിയുടെ സംഭാഷമാണ് സ്വീകരണത്തിനിടെ ശ്രദ്ധേയമായത്. നരേന്ദ്രമോദിയും കുട്ടികളും ആശയവിനിമയം നടത്തുന്ന വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജപ്പാനിലെ കുട്ടികളില്‍ ഒരാള്‍ പ്രധാനമന്ത്രിയോട് ഹിന്ദിയില്‍ സംസാരിച്ചു. സ്വീകരണത്തിനിടെ ഹിന്ദിയില്‍ ഓട്ടോഗ്രാഫിന് അഭ്യര്‍ത്ഥന നടത്തിയ ജപ്പാന്‍ വിദ്യാര്‍ത്ഥിയെ മോദി അഭിനന്ദിച്ചു. റിത്സുകി കൊബയാഷി എന്ന എട്ടുവയസുകാരനാണ് പ്രധാനമന്ത്രിയോട് ഹിന്ദിയില്‍ സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഓട്ടോഗ്രാഫ് ലഭിച്ചശേഷം താന്‍ വളരെ സന്തോഷവാനാണെന്നും പ്രധാനമന്ത്രി തന്റെ സന്ദേശം വായിച്ച് ഓട്ടോഗ്രാഫ് തന്നെന്നും കൊബയാഷി പറഞ്ഞു. പ്രധാനമന്ത്രിയുടേയും എട്ടുവയസുകാരന്റേയും വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
#WATCH | “Waah! Where did you learn Hindi from?… You know it pretty well?,” PM Modi to Japanese kids who were awaiting his autograph with Indian kids on his arrival at a hotel in Tokyo, Japan pic.twitter.com/xbNRlSUjik
— ANI (@ANI) May 22, 2022
മെയ് 23 തിങ്കളാഴ്ച ആരംഭിക്കുന്ന തന്റെ ദ്വിദിന പര്യടനത്തിന്റെ ഭാഗമായി ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് മോദി ജപ്പാനിലെ ടോക്കിയോയിലെത്തിയത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദി പങ്കെടുക്കുന്ന രണ്ടാമത്തെ ക്വാഡ് ഉച്ചകോടിയാണ് ജപ്പാനിലേത്.
















