എസ്.എഫ്.ഐയുടെ 34-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കും. രക്തസാക്ഷി അഭിമന്യുവിന്റെ പേരിലുള്ള പെരിന്തല്‍മണ്ണ മുനിസിപ്പല്‍ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് സ്വാഗതസംഘം ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ ആണ് പതാക ഉയര്‍ത്തുക. നാളെ അരലക്ഷം വിദ്യാര്‍ഥികളുടെ റാലി ഉണ്ടാകും . തുടർന്ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പി ബിജു നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ 9.30ന് സാമൂഹ്യപ്രവര്‍ത്തകന്‍ രാം പുനിയാനി ഉദ്ഘാടനം ചെയ്യും. 452 പ്രതിനിധികളും 85 സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. 25ന് രാത്രി ഏഴിന് പ്രതിനിധി സമ്മേളന നഗരിയില്‍ പഴയകാല നേതാക്കളുടെ സംഗമം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉത്ഘാടനം ചെയ്യും. 26ന് വൈകിട്ട് ആറിന് രക്തസാക്ഷി കുടുംബസംഗമം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. 27ന് വൈകിട്ട് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.
















