പാലക്കാട്: വനത്തിനുള്ളിൽ വച്ച് കാണാതായ വനം വകുപ്പ് വാച്ചർക്കായി സ്പെഷ്യൽ ഡ്രൈവ്തുടങ്ങി. പൊലിസിന്റെ രണ്ട് സംഘങ്ങൾ ആണ് തെരച്ചിൽ നടത്തുന്നത്. അഗളി എസ്.ഐ യുടെ നേതൃത്വത്തിൽ സൈരന്ധ്രി വനത്തിലും തണ്ടർബോൾട്ട് സംഘം കെ.പി.എസ്റ്റേറ്റ് വഴി മണ്ണാർക്കാട് തത്തേങ്ങലത്തും തിരയുന്നു.
രാജന്‍റെ തിരോധാനത്തിന്‍റെ അന്വേഷണത്തിന്‍റെ പുരോഗതി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ ദിവസം വിലിയിരുത്തിയിരുന്നു. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനം പൊലീസും ശരിവെച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്പി ആർ വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
















