ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി.ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ ക്ഷണപ്രകാരമാണ് ക്വാഡിന്റെ നേതൃതലയോഗത്തിൽ പങ്കെടുക്കാനായി അദ്ദേഹം ജപ്പാനിലെത്തിയത്. ഇന്ന് വ്യാപാര പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.
മെയ് 24 ന് ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയ, ജപ്പാൻ പ്രധാനമന്ത്രിമാർ എന്നിവരുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തും. കൊറോണ സാഹചര്യത്തിലെ വിപണിയും ചർച്ചാ വിഷയമാകും. ചർച്ചക്ക് ശേഷം ടോക്കിയോയിലെ ഇന്ത്യൻ സമൂഹവുമായും സംവദിക്കും. നാളെയാണ് ക്വാഡ് ഉച്ചകോടി. ഇന്തോ – പസഫിക് മേഖലയിലെ സുരക്ഷയും, സാന്പത്തിക സാഹചര്യങ്ങളും ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം.
















