ഡൽഹി: കേന്ദ്രം ജനങ്ങളെ പറ്റിക്കുന്നത് ഇനിയെങ്കിലും നിർത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. റെക്കോഡ് പണപ്പെരുപ്പത്തിൽ നിന്നാണ് ജനങ്ങൾക്ക് മോചനം വേണ്ടതെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ പെട്രോൾ വില വർദ്ധനവിൻ്റെ കണക്ക് അടക്കം ട്വീറ്റ് ചെയ്താണ് രാഹുൽ രൂക്ഷ വിമർശനം ഉയർത്തിയത്.
ഇന്ധന വില കുറച്ചത് മോദി സര്‍ക്കാരിന്‍റെ രാഷ്ട്രീയ നാടകമാണെന്ന് ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ധന വില കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബിജെപി ശ്രമമാണെന്നും കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്ക് പെട്രോളിന്‍റെയും ഡീസലിന്‍റയും എക്സൈസ് നികുതി കൂട്ടില്ലെന്ന് പറയാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് ചോദിച്ചു.
















