ഡല്‍ഹി: രാജ്യത്ത് കുറച്ച ഇന്ധന വില പ്രാബല്യത്തിൽ വന്നു. പണപ്പെരുപ്പമാണ് അടിയന്തരമായി വില കുറയ്ക്കാൻ കാരണം. കേന്ദ്രത്തിന്‍റെ തീരുമാനം ജനങ്ങൾക്ക് ആശ്വാസമാണെന്ന് ബി.ജെ.പിയും വില ഇനിയും കുറയ്ക്കണമെന്ന് കോൺഗ്രസും പ്രതികരിച്ചു.
പെട്രോളിന്‍റെ കേന്ദ്ര എക്സൈസ് നികുതി എട്ട് രൂപയും ഡീസലിന്‍റേത് ആറു രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന്റെ വില 10 രൂപ 40 പൈസയും ഡീസലിന്‍റേത് 7 രൂപ 35 പൈസയും കുറഞ്ഞു. പ്രധാനമന്ത്രിയുടെ ഉജ്ജ്വൽ യോജനയിൽ കണക്ഷനെടുത്ത ഉപഭോക്താക്കൾക്ക് പാചക വാതക സബ്‌സിഡി 200 രൂപ പ്രഖ്യാപിച്ചു. എക്സൈസ് നികുതി 2014 കാലത്തേക്ക് കൊണ്ടുവരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 2014 മെയ് മാസത്തിൽ പെട്രോളിന്റെ എക്സൈസ് നികുതി, ലിറ്ററിന് 9 രൂപ 48 പൈസ ആയിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സുർജേവാല ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ ഏക്സൈസ് നികുതി 27 രൂപ 90 പൈസയാണ്. ഇതിൽ നിന്നാണ് 8 രൂപയാണ് കുറിച്ചിരിക്കുന്നത്.
















