ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് രണ്ട് കുപ്പി ഗോമൂത്രം അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. ബയോസെക്യൂരിറ്റി വിഭാഗമാണ് ഗോമൂത്രം പിടിച്ചെടുത്തത്. ന്യൂസിലാന്‍ഡ് മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രോഗസാധ്യതയുള്ളതിനാൽ ഗോമൂത്രമടക്കമുള്ള മൃഗ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.ഹിന്ദു ആചാര പ്രകാരം ഗോമൂത്രം ശുദ്ധീകരണ വസ്തുവായി ഉപയോഗിക്കുന്നു. പ്രാർത്ഥനയ്ക്ക് ഉപയോഗിക്കാൻ കൊണ്ടുവന്നതെന്നാണ് പറഞ്ഞത്. എന്നാൽ ബയോസെക്യൂരിറ്റി റിസ്ക് കാരണം ഗോമൂത്രം രാജ്യത്തേക്ക് കടത്താൻ അനുവദിച്ചില്ലെന്നും അധികൃതർ വ്യക്തമാക്കി. ആളുകളില്‍ കാലിനും വായ്ക്കും ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാമെന്നത് കൊണ്ടാണ് ഗോ മൂത്രം നശിപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMPIgovtnz%2Fposts%2F380701867421175&show_text=true&width=500
















