ഉത്തരാഖണ്ഡിലെ യമുനോത്രി ക്ഷേത്രത്തിലേക്കുള്ള ഹൈവേ തകര്‍ന്ന് പതിനായിരത്തിലധികം ആളുകള്‍ വഴിയില്‍ കുടുങ്ങി. ഹൈവേയുടെ സുരക്ഷാ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. എന്നാൽ യാത്രക്കാര്‍ക്ക് അപകടം ഒന്നും സംഭവിച്ചില്ല. ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം റോഡ് വീണ്ടും തുറക്കാന്‍ 3 ദിവസത്തിലധികം എടുത്തേക്കാം.
10,000 പേര്‍ ദേശീയപാതയില്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായി കണക്കു കൂട്ടുന്നു. ചാര്‍ധാം തീര്‍ത്ഥാടകരുള്‍പ്പെടെയുള്ള ആയിരക്കണക്കിനു പേര്‍ ദിനം പ്രതി സഞ്ചരിക്കുന്ന ഹൈവേയാണിത് . ഹെവേയുടെ സുരക്ഷാ ഭിത്തി തകര്‍ന്നതിനെ മറ്റു റോഡുകളിലും തിരക്കു കൂടിയിട്ടുണ്ട്. ചെറിയ വാഹനങ്ങളെ കടത്തിവിടാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുണ്ടെങ്കിലും ദൂരെ നിന്ന് വലിയ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ഉടന്‍ യാത്ര തുടരാനാവില്ല
















