മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ രാഷ്ട്രം അദ്ദേഹത്തിന് സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രി മോദിയും രാഹുല്‍ ഗാന്ധിയും ഉൾപ്പെടെ പ്രമുഖര്‍ വീര്‍ഭൂമിയില്‍ പ്രാര്‍ത്ഥന നടത്തി.
1991ലാണ് രാജീവ് ഗാന്ധിയെ ശ്രീലങ്കന്‍ തീവ്രവാദ സംഘടനയായ എല്‍ടിടിഇ ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്. തമിഴ് നാട്ടിലെ ശ്രീപെരുംപതൂരില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ന്യൂഡല്‍ഹിയിലെ വീര്‍ഭൂമിയിലാണ് അടക്കം ചെയ്തത്. വിവിധ നേതാക്കള്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
‘നമ്മുടെ മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’ എന്ന് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
On his death anniversary, paying tributes to our former Prime Minister Shri Rajiv Gandhi.
— Narendra Modi (@narendramodi) May 21, 2022
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്താന്‍ സഹായിച്ച നയങ്ങള്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ‘ദര്‍ശനമുള്ള നേതാവ്’ ,ആധുനിക ഇന്ത്യയെ രൂപപ്പെടുത്താന്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ സഹായിച്ച ദീര്‍ഘവീക്ഷണമുള്ള നേതാവായിരുന്നു എന്റെ അച്ഛന്‍. വന്‍ കരുണയും ദയയും ഉള്ള ഒരു മനുഷ്യനായിരുന്നു, ക്ഷമയുടെയും സഹാനുഭൂതിയുടെയും മൂല്യം ഞങ്ങളെ പഠിപ്പിച്ച എനിക്കും പ്രിയങ്കയ്ക്കും ഒരു അത്ഭുതകരമായ പിതാവായിരുന്നു എന്നും വിശേഷിപ്പിച്ചു.
My father was a visionary leader whose policies helped shape modern India.
He was a compassionate & kind man, and a wonderful father to me and Priyanka, who taught us the value of forgiveness and empathy.
I dearly miss him and fondly remember the time we spent together. pic.twitter.com/jjiLl8BpMs
— Rahul Gandhi (@RahulGandhi) May 21, 2022
സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയിലെ വീര്‍ഭൂമിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. പി ചിദംബരം, സച്ചിന്‍ പൈലറ്റ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്തെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
















