ലക്‌നൗ: അമ്മയുടെ മൃതദേഹത്തിനെ പത്ത് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് 26കാരിയായ മകള്‍. ലക്‌നൗവിലെ ഇന്ദിരാനഗറിലാണ് സംഭവം. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥയായിരുന്ന സുനിത ദീക്ഷിത്താണ് മരിച്ചത്. മരണവിവരം മകള്‍ അങ്കിത ബന്ധുക്കളോട് പറഞ്ഞിരുന്നില്ല. സമീപവാസികളുടെ പരാതിയില്‍ ലക്‌നൗ പൊലീസാണ് സുനിതയുടെ വീട്ടിലെത്തിയത്. പ്രധാന വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. മുട്ടിവിളിച്ചിട്ടും തുറന്നില്ല.പൊലീസിനെ കണ്ടതോടെ അങ്കിത ബഹളം വെച്ചു. വാതില്‍ തുറക്കില്ലെന്ന് അങ്കിത വാശി പിടിച്ചതോടെ മറ്റ് വഴിയിലൂടെ പോലീസ് വാതിൽ തുറന്നു.
തുടർന്ന് സുനിതയെ ഒരു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കിത മറ്റൊരു മുറിയിലായിരുന്നു. യുവതിക്ക് മാനസികാസ്യസ്ഥ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. മരണകാരണം ഇപ്പോഴും വ്യക്തമല്ല. 10 വര്‍ഷം മുമ്പ് വിവാഹ ബന്ധം വേര്‍പെടുത്തിയ സുനിത മകള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇവര്‍ അര്‍ബുദ ബാധിതയായിരുന്നു.
















