കണ്ണൂർ: മാഹിയിലെ സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 17 പേരെ പ്രതി ചേർത്താണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ബിജെപി പ്രവർത്തകർ രാഷ്ട്രീയ വൈരത്തോടെ നടത്തിയ കൊലപാതകമാണ് പുന്നോൽ ഹരിദാസൻ്റേതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ആറുപേരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. 11 പേർക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. ബിജെപി മണ്ഡലംപ്രസിഡൻ്റ് ലിജേഷിന് കൃത്യത്തിൽ നേരിട്ട് പങ്കെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. ഗൂഡാലോചന വ്യക്തമാകുന്ന നിരവധി ഫോൺ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം പൊലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
















