കൊച്ചി: സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന് നാളെ എറണാകുളത്ത് തുടക്കമാകും. വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണത്തെ സമ്മേളനം. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി.ആരിഫലി ഉദ്ഘാടനം നിർവഹിക്കും. ഞായാറാഴ്‍ച കലൂർ സ്റ്റേഡിയത്തിലെ ശാഹീൻബാഗ് സ്ക്വയറിലാണ് ബഹുജന സമ്മേളനം നടക്കുക.
കലൂർ ഇന്‍റർനാഷനല്‍ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ സമ്മേളന നഗരിയിൽ നാളെ രാവിലെ 10 മണിക്ക് സംസ്ഥാന പ്രസിഡന്‍റ് ഡോ.നഹാസ് മാള പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന് ആരംഭം കുറിക്കുക. നാളെയും മറ്റന്നാളുമായി നടക്കുന്ന വിവിധ സെഷനുകളിൽ പതിനായിരത്തിലധികം യുവജനപ്രതിനിധികളാണ് പങ്ക് എടുക്കുക.
















