പട്ന: സമൂഹമാധ്യമങ്ങളിലൂടെ താരമായ മാറിയിരിക്കുകയാണ് ബീഹാര്‍ സ്വദേശിയായ പന്ത്രണ്ട് വയസുകാരന്‍ സോനു കുമാർ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസമ്പർക്ക പരിപാടിക്കിടെ കൂപ്പുകൈകളുമായി സഹായം ചോദിച്ചെത്തിയ സോനുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണു വൈറലായത്. ഇപ്പോള്‍ രാഷ്ട്രീയ നേതാക്കളും മാധ്യമ പ്രവർത്തകരും നളന്ദയിലെ കല്യാൺ ബിഗ ഗ്രാമത്തിൽ സോനുവിന്റെ വീടു തേടിയെത്തുകയാണ്.
മദ്യപാനിയായ അച്ഛന്‍ കുടുംബത്തെ സംരക്ഷിക്കാത്തതിനാല്‍ തനിക്ക് പഠിക്കാന്‍ ആവശ്യമായ സഹായം ഒരുക്കണമെന്നായിരുന്നു മുഖ്യമന്ത്രിയോട് സോനു അഭ്യര്‍ഥിച്ചത്. സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകരില്ലെന്നും ഫീസ് അടയ്ക്കാത്തതിനാല്‍ സ്വകാര്യ സ്‌കൂളില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും സോനു മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.
സോനുവിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഗ്രാമത്തിന് തൊട്ടടുത്തുള്ള ഗ്രാമമാണ് നളന്ദ.
Sonu Kumar from 6th Std at a Govt school is asking for better education in Govt School in #Bihar.
The pain has given him strength to come out and speak.
Wish he studied in Delhi.
Wish parents in #Bihar think before voting next time. @msisodia@aapkaprithvi @AAPKarnataka pic.twitter.com/SZ5n8cNTBa— Mukund Gowda (@nimmamukund) May 15, 2022
സോനുവിന്റെ അച്ഛന്‍ രണ്‍വിജയ് യാദവ് പാല് വിറ്റ് ആ പണമുപയോഗിച്ചാണ് മദ്യപിക്കുന്നത്. ട്യൂഷനെടുത്ത് കിട്ടുന്ന തന്റെ ചെറിയ വരുമാനവും അച്ഛന്‍ തട്ടിയെടുക്കുന്നുവെന്നും സോനു പറയുന്നു. ഇതിനു മുമ്പും മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അതു നടന്നില്ലെന്നും തന്നെ സ്‌കൂളില്‍ ചേര്‍ക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും സോനു വ്യക്തമാക്കി.
അതേസമയം, മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ മദ്യപാനിയായ അച്ഛന്‍ കാരണം കുട്ടിയുടെ പഠനം മുടങ്ങിയത് രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍. സര്‍ക്കാര്‍ സ്‌കൂളുകളെ കുറിച്ചുള്ള നിതീഷിന്റെ വീമ്പുപറച്ചിലിനേയും രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നു. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ലാലു പാഠശാല തുറക്കുമെന്ന് ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവ് പ്രഖ്യാപിച്ചു.
നളന്ദയിൽ സോനുവിന്റെ വസതിയിലെത്തിയ ബിജെപി നേതാവ് സുശീൽ കുമാർ മോദി, നവോദയ സ്കൂളിൽ പ്രവേശനം വാഗ്ദാനം ചെയ്തു. സോനുവിനെ കാണാനെത്തിയ ജന അധികാർ പാർട്ടി നേതാവ് പപ്പു യാദവ് അരലക്ഷം രൂപയും സമ്മാനിച്ചാണു മടങ്ങിയത്.
















