പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്.റോഡിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ച കേസിലാണ് നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ് ഏർപ്പെടുത്തിയിരിക്കുന്നത്.സിദ്ദു കോടതിയിൽ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
1988 ഡിസംബർ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തർക്കത്തിൽ മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധന ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.നേരത്തേ, ഇതേ കേസ് സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി സുപ്രീം കോടതി തീർപ്പാക്കിയതായിരുന്നു.
ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിലേക്കു വഴിവച്ചതെന്നുമാണ് കേസ്. അതേസമയം, തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നു സിദ്ദു വാദിച്ചു.
















