ഹരിയാനയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികൾക്കുമേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് മരണം. 11 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ ജജ്ജാറിൽ കുണ്ഡ്‌ലി-മനേസർ-പൽവാൾ എക്‌സ്‌പ്രസ്‌വേയിലാണ് അപകടം നടന്നത്. മരിച്ച മൂന്ന് പേരും പരിക്കേറ്റ 11 പേരും കെഎംപി എക്സ്പ്രസ് വേയിൽ റോഡ് അറ്റകുറ്റപ്പണി ജോലിക്കെത്തിയവരാണ്. പരിക്കേറ്റ 10 പേരെയും റോഹ്തക്കിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഒരാളെ ബഹാദുർഗഡിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. .അപകട സ്ഥലത്ത് വെച്ച് തന്നെ മൂന്ന് പേരും മരിച്ചു.
ജോലി കഴിഞ്ഞ് ക്ഷീണിതരായ തൊഴിലാളികൾ വഴിയരികിൽ ഉറങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട ട്രക്ക് ഉറങ്ങിക്കിടന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട മൂന്ന് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ബഹാദുർഗഡ് ജനറൽ ആശുപത്രിയിലേക്ക് അയച്ചു.
മരിച്ചവരുടെ പേരുകൾ വ്യക്തമല്ലെങ്കിലും ഇവർ ഉത്തർപ്രദേശിൽ നിന്നുള്ളവരെന്നു പോലീസ് പറഞ്ഞു.ട്രാക്കിന്റെ ഡ്രൈവർ അപകടം നടന്ന ഉടനെ രക്ഷപെട്ടു.വാഹനത്തിന്റെ രജിസ്റ്റർ നമ്പർ ഉപയോഗിച്ച് ഉടമയെ പോലീസ് കണ്ടെത്തി.2 ഡ്രൈവറും ഒരു സഹായിയും വാഹനത്തിൽ ഉണ്ടായിരുന്നതായി ഉടമ അറിയിച്ചു.ഉടമ പറഞ്ഞ വിവരമനുസരിച്ച് ഇവരെ ഉടനെ പോലീസ് അറസ്റ്റ് ചെയ്യും.
















