മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസ് . സെക്ഷന്‍ 153 പ്രകാരമാണ് സിപിഎം പ്രവര്‍ത്തകരുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് കേസ് എടുത്തത്.
മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിയ നായയെന്ന് വിളിച്ച് കെ.സുധാകരന് അധിക്ഷേപിച്ചിരുന്നു. ഈ പരാമർശത്തിനെതിരെയാണ് സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ലെന്നും അങ്ങനെ തോന്നിയെങ്കില്‍ ആ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും കെ. സുധാകരന് പിന്നീട് പറഞ്ഞിരുന്നു. താന്‍ ഉപയോഗിച്ചത് മലബാറിലെ സാധാരണ പ്രയോഗമാണ്. ഇക്കാരണത്താല്‍ തന്നെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ചുകൊണ്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നടത്തിയ പ്രസ്താവന ജനാധിപത്യ കേരളം അംഗീകരിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. പ്രകോപനമുണ്ടാക്കുകയും അതുവഴി നേട്ടം കൊയ്യുകയുമാണ് സുധാകരൻ്റെ തന്ത്രം. ഈ ശ്രമം വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
















