Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പരിസ്ഥിതി പുനഃസ്ഥാപനം ദ്വിദിന ദേശീയ ശിൽപശാലയ്ക്ക് തിരുവനന്തപുരത്ത് ഇന്നു തുടക്കം

Web Desk by Web Desk
May 19, 2022, 07:23 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വനങ്ങൾ ജലത്തിനായി എന്ന വിഷയത്തിലധിഷ്ഠിതമായ പരിസ്ഥിതി പുനഃസ്ഥാപനം ദ്വിദിന ദേശീയ ശിൽപശാല ഇന്നും നാളെയും (മേയ് 19, 20) തിരുവനന്തപുരത്ത് നടക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ്, അന്താരാഷ്ട്രാ വികസനത്തിനായുള്ള അമേരിക്കൻ ഏജൻസിയുടെ ഇന്ത്യൻ മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന  ഫോറസ്റ്റ് പ്ലസ് 2.0 പ്രോഗ്രാം , കെഎഫ്ആർഐ, സി.ഡബ്യുആർഡിഎം എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംസ്ഥാന വനം-വന്യജീവി വകുപ്പാണ് ശിൽപശാല സംഘടിപ്പിക്കുന്നത്.
 

തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ ഇന്ന് വൈകിട്ടു നാലിനു ശിൽപശാലയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. യുഎസ്‌ഐഡി വികസിപ്പിച്ച ഫോറസ്റ്റ് മാനേജ്‌മെന്റ് ടൂളുകളുടെയും സെമിനാർ സ്മരണിക പോസ്റ്റൽ കവറിന്റെയും പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിക്കും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷനായിരിക്കും. പെരിയാർ കടുവ സങ്കേതത്തിലെ സപുഷ്പികൾ സംബന്ധിച്ച ഏക വിഷയക പ്രബന്ധം മന്ത്രി പ്രകാശനം ചെയ്യും.
 

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി, കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജനറൽ ചന്ദ്രപ്രകാശ് ഗോയൽ, സംസ്ഥാന വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്‌കുമാർ സിൻഹ, യുഎസ്എയിഡ് ഇന്ത്യ ഡപ്യൂട്ടി മിഷൻ ഡയറക്ടർ കാരേൻ ക്ലിമോവ്‌സ്‌കി എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും.സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ.വി.കെ.രാമചന്ദ്രൻ, കെഎഫ്ആർഐ ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥ്, സിഡബ്യുആർഡിഎം കേരള എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.മനോജ് പി.സാമുവൽ എന്നിവർ ആശംസകളർപ്പിക്കും. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവ്വേറ്ററും സംസ്ഥാന മുഖ്യ വനം മേധാവിയുമായ പി.കെ.കേശവൻ സ്വാഗതവും പിസിസിഎഫ് (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ് കൃതജ്ഞതയുമർപ്പിക്കും.
 

ശിൽപശാലയുടെ ഒന്നാം ദിനമായ ഇന്ന് രാവിലെ പത്തരയ്ക്ക് ആരംഭിക്കുന്ന ടെക്‌നിക്കൽ സെഷനിൽ കേന്ദ്ര വനം-പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയും കേന്ദ്ര വനം വകുപ്പ് ഡയറക്ടർ ജനറലുമായ ചന്ദ്രപ്രകാശ് ഗോയൽ മോഡറേറ്ററായിരിക്കും.പിസിസിഎഫ് (ഫോറസ്റ്റ് മാനേജ്‌മെന്റ്) നോയൽ തോമസ് സഹ മോഡറേറ്ററായിരിക്കും.ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ടെക്‌നിക്കൽ സെഷനിൽ വിവിധ വിഷയങ്ങളിൽ ഹിമാചൽ പ്രദേശ് മുൻ പിസിസിഎഫ് ഡോ.സഞ്ജീവ പാണ്ഡേ, കാമ്പ സിഇഓ സുഭാഷ് ചന്ദ്ര, ഐജിഎൻഎഫ്എ ഡയറക്ടർ ഭരത് ജ്യോതി, ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ ഡപ്യൂട്ടി ഡയറക്ടർ കമൽ പാണ്ഡേ, നബാർഡ് ചീഫ് ജനറൽ മാനേജർ ജി.ഗോപകുമാരൻ നായർ എന്നിവർ വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നു മണി വരെ നടക്കുന്ന സെഷനിൽ സംസ്ഥാന ഉന്നത വിദ്യഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ , വിവിധ സംസ്ഥാന വനം വകുപ്പ് പ്രതിനിധികൾ എന്നിവർ സംവദിക്കും. കാമ്പ സിഇഓ സുഭാഷ് ചന്ദ്ര മോഡറേറ്ററായിരിക്കും.പിസിസിഎഫ് (പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റ്) ഡി.ജയപ്രസാദ് സഹ മേഡറേറ്ററാകും.

 

വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന സെഷനിൽ ഐഎഫ്ജി ആന്റ് ടിബി ഡയറക്ടർ ഡോ.സി.കുഞ്ഞിക്കണ്ണൻ ചർച്ച നയിക്കും. വനം-പരിസ്ഥിതി പുനസ്ഥാപനപരമായ വിവിധ വിഷയങ്ങളിൽ വിദഗ്ധരായ പി.എൻ.ഉണ്ണികൃഷ്ണൻ, ഡോ.ഇ.വി.അനൂപ്(കോളജ് ഓഫ് ഫോറസ്ട്രി ഡീൻ ), ഡോ.അനിത (കെഎഫ്ആർഐ സീനിയർ സയന്റിസ്റ്റ്), ഡോ.ടി.കെ.ഹൃദിക് (സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ് സിഇഓ),ഡോ.പി.സുജനപാൽ(കെഎഫ്ആർഐ സീനിയർ സയന്റിസ്റ്റ്) എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
സമാപന ദിനമായ 20-ന് രാവിലെ ഒൻപതിന് പരിസ്ഥിതി പുനസ്ഥാപനം എന്ന വിഷയത്തിൽ നടക്കുന്ന സെഷനിൽ ശങ്കർ രാമൻ (നേച്ചർ കൺസർവ്വേഷൻ ഫൗണ്ടേഷൻ), വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യാ പ്രതിനിധി ഡോ.ബി.സി.ചൗധരി, ന്യൂഡൽഹി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ പ്രതിനിധി വിഷായിഷ് ഉപ്പൽ,ഐസർ പ്രതിനിധി റോബിൻ, യുഎൻഡിപി പ്രതിനിധി, യു.എസ് ഫിഷ് ആന്റ് വൈൽഡ് ലൈഫ് പ്രതിനിധി എന്നിവർ പ്രവർത്തനാനുഭവം പങ്കു വയ്ക്കും.

 

തുടർന്ന് ഉച്ചയ്ക്ക് 12 മണി വരെയുള്ള  സെഷനിൽ പരിസ്ഥിതി പുനസ്ഥാപനത്തിൽ സ്വീകരിക്കേണ്ട വിവിധ മാർഗ്ഗങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവയിൽ സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോർഡ് മെംബർ സെക്രട്ടറി ഡോ.എ.വി.സന്തോഷ് കുമാർ, വനം വകുപ്പ് ഈസ്റ്റേൺ സർക്കിൾ സിസിഎഫ് വിജയാനന്ദൻ, കേരളാ യൂണിവേഴ്‌സിറ്റി മുൻ പ്രഫസർ ഇ.കുഞ്ഞികൃഷ്ണൻ, മഹാരാഷ്ട്രാ പിസിസിഎഫ് എൻ.വാസുദേവൻ, കെഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് എസ്.സന്ദീപ്, കേരളാ സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് ശാസ്ത്രജ്ഞൻ ബി.വിവേക്  എന്നിവർ സംസാരിക്കും. ഐജിഎൻഎഫ്എ ഡയറക്ടർ ഭരത് ജ്യോതി ചർച്ച നയിക്കും. പിസിസിഎഫ്(വിജിലൻസ് ആന്റ് ഫോറസ്റ്റ് ഇന്റലിജന്റ്‌സ്) ഗംഗാ സിംഗ് ടെക്‌നിക്കൽ സെഷൻ കോ-ചെയർമാനാകും.
 

ഉച്ചയ്ക്ക് 12.15-ന്  കേരളാ പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന സെഷനിൽ കാർബൺ ന്യൂട്രൽ കേരള എന്ന വിഷയത്തിൽ കേരളാ സെന്റർ ഫോർ എൻവയേൺമെന്റ് ആന്റ് ഡവലപ്‌മെന്റ് പ്രതിനിധികൾ, മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് സ്വീകരിക്കാവുന്ന പരിസ്ഥിതി പുനസ്ഥാപന കാഴ്ചപ്പാട് എന്ന വിഷയത്തിൽ കെഎഫ്ആർഐ മുൻ ഡയറക്ടർ ഡോ.പി.എസ്.ഈസ, ഭൂപ്രകൃതി  അടിസ്ഥാനമാക്കി ആവാസ വ്യവസ്ഥയുടെ പദ്ധതി ആസൂത്രണം  വാമനപുരം നദീതടം പശ്ചത്തലമാക്കിയുള്ള വിശദ പഠനം എന്ന വിഷയത്തിൽ ഫോറസ്റ്റ് പ്ലസ് ടീം എന്നിവർ വിഷയാവതരണം നടത്തും. യുഎസ്എയിഡ് ഇന്ത്യ എൻവയേൺമെന്റ് ആന്റ് നാച്വറൽ റിസോഴ്‌സസ് ഡപ്യൂട്ടി ഡയറക്ടർ വർഗ്ഗീസ് പോൾ ടെക്‌നിക്കൽ സെഷനിൽ സഹ ചെയർമാനായിരിക്കും.
 

ReadAlso:

ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

‘ജനകീയാസൂത്രണം മുപ്പതാണ്ട് പിന്നിടുമ്പോള്‍’: സംഗമം നാളെ

കോണ്‍ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി

ഇന്ത്യന്‍ ഭരണഘടന പോലെ മറ്റൊന്നില്ല: ഒരു ജനതയുടെ അഭിമാനവും ഉറപ്പും പ്രതീക്ഷയും ഭാവിയെ കരുപ്പിടിപ്പിക്കുന്ന ചാലകശക്തിയുമാണ്: മുഖ്യമന്ത്രി വി.ഡി. സതീശന്‍

282 പേർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സ്വാതന്ത്ര്യദിനത്തിൽ പട്ടിക പുറത്തുവിട്ടത് വൈകി

ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ നടക്കുന്ന സമാപന സെഷനിൽ കെഎഫ്ആർഐ ഡയറക്ടർ ഡോ.ശ്യാം വിശ്വനാഥ് മോഡറേറ്ററാകും. വനാതിർത്തിക്ക് പുറത്തെ പരിസ്ഥിതി പുനസ്ഥാപനം എന്ന വിഷയത്തിൽ തൃശൂർ കോളജ് ഓഫ് ഫോറസ്ട്രിയിലെ പ്രഫ.(ഡോ.)എസ്.ഗോപകുമാർ, പ്രഫ.(ഡോ.)പി.ഒ.നമീർ, പ്രഫ.(ഡോ.) ടി.കെ.കുഞ്ഞാമു എന്നിവർ സംസാരിക്കും.

Latest News

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബൈബിള്‍ വായിച്ചു: തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു; AIചെയ്യിച്ചതെന്നും മൊഴി

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

ലഹരിക്കടത്ത് സംഘത്തലവന്‍ വീരേന്ദര്‍ സിങ് ബസോയിയെ ഇന്ത്യയിലെത്തിച്ചു

ലഹരിക്കടിമയായ മകന്റെ ക്രൂര കൊലപാതകം: മാതാപിതാക്കളെ കൊല്ലുന്നത് വീഡിയോ എടുത്ത് ബന്ധുവിന് അയച്ചു കൊടുത്തു

ഭാര്യാബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിച്ചു: നാണക്കേട് മൂലം ആത്മഹത്യ ചെയ്ത് പ്രതി വൈശാഖന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies