ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ പദവി ഒഴിയുന്നു എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ച കത്തില്‍ അനില്‍ ബൈജാന് വിശദീകരിച്ചു. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അനിൽ ബൈജാൽ കേന്ദ്ര കേഡറിൽ നിന്നും വിരമിച്ച ശേഷമാണ് ലെഫനൻ്റ് ഗവർണർ പദവിയിലേക്ക് എത്തിയത്. ഡൽഹിയുടെ 21-ാമത് ലഫ്റ്റനന്റ് ഗവർണറായിരുന്നു അനിൽ ബൈജാൽ. നജീബ് ജംഗിൻ്റെ അപ്രതീക്ഷിത ഹർജിയെ തുടർന്ന് 2016 ഡിസംബർ 31 ന് അദ്ദേഹം ചുമതലയേറ്റത്.
AGMUT (അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്ര ഭരണ പ്രദേശം) കേഡറിൽ നിന്നുള്ള 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബൈജൽ. അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ കീഴിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കെ, ജയിൽ മാന്വലിലെ എല്ലാ വ്യവസ്ഥകളും ലംഘിച്ചെന്ന് ആരോപിച്ച് കിരൺ ബേദിയെ ജയിൽ മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹം നീക്കിയത് വലിയ വാർത്തയായിരുന്നു.
ഡൽഹി വികസന അതോറിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചീഫ് സെക്രട്ടറി, വാർത്ത വിനിമയ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറി, ഇന്ത്യൻ എയർലൈൻസിന്റെ എംഡി, പ്രസാർ ഭാരതിയുടെ സി.ഇ.ഒ. ഗോവ വികസന കമ്മീഷണർ, നേപ്പാളിലെ ഇന്ത്യ എയ്ഡ് മിഷന്റെ ചുമതലയുള്ള കൗൺസിലർ. എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിഡി ഭാരതിക്ക് തുടക്കമിട്ടതും അനിൽ ബൈജാലാണ്.