ഗുജറാത്തില്‍ ഫാക്ടറിയുടെ മതില് തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ മരിച്ചു. 20 പേര്‍ക്ക് സാരമായി പരുക്കേറ്റു. മൂന്നുപേര്‍കൂടി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ ഉപ്പ് നിര്‍മാണ ഫാക്ടറിയുടെ മതിലാണ് ഇടിഞ്ഞുവീണത്. ജെസിബി ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തത്. ചാക്കില്‍ ഉപ്പുനിറയ്ക്കുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് കൂറ്റന്‍ മതില് ഇടിഞ്ഞുവീഴുകയായിരുന്നു.