ഉത്തര കൊറിയയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ വിമർശിച്ച് കിംഗ് ജോങ് ഉന്‍. കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ പക്വതയില്ലായ്മയും അലംഭാവവും കാട്ടിയെന്നാണ് കിംഗ് ജോങ് ഉനിന്റെ വിമർശനം.
ഉത്തരകൊറിയയിൽ പുതുതായി 232,880 പേര്‍ക്ക് പുതുതായി പനി ബാധിക്കുകയും ആറ് പേര്‍ മരിക്കുകയും ചെയ്തു. ഏപ്രില്‍ അവസാനം മുതല്‍ പനി അതിവേഗം പടരുന്നതിനിടയില്‍ 62 പേര്‍ മരിക്കുകയും 1.7 ദശലക്ഷത്തിലധികം ആളുകള്‍ രോഗബാധിതരാകുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഒരു ദശലക്ഷത്തിലധികം ആളുകള്‍ സുഖം പ്രാപിച്ചെങ്കിലും കുറഞ്ഞത് 691,170 പേര്‍ ക്വാറന്റൈനില്‍ തുടരുന്നുണ്ട്.
കഴിഞ്ഞയാഴ്ച ഒമിക്രോണ്‍ പൊട്ടിപ്പുറപ്പെട്ടതായി അംഗീകരിച്ചതിനു ശേഷം ഉത്തര കൊറിയയ്ക്ക് വളരെ കുറച്ച് കോവിഡ് കേസുകള്‍ മാത്രമേ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍, മിക്ക രോഗങ്ങളും കോവിഡ് തന്നെ ആയിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.കൂടാതെ ഉത്തര കൊറിയയിലെ 26 മില്യണ്‍ ആളുകള്‍ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. തകര്‍ന്ന ആരോഗ്യ സംവിധാനവും അന്താരാഷ്ട്ര വാക്‌സിനുകള്‍ നിരസിച്ചതുമാണ് രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിക്കാന്‍ കാരണമായത്. ഉത്തര കൊറിയയിലെ കോവിഡ് മരണക്കണക്ക് കിം മറച്ചുവെയ്ക്കുന്നുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
















