ഔറംഗാബാദ്: ഭാര്യയിൽ അസന്തുഷ്ടനായ യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര ഔറംഗാബാദിലെ മുകുന്ദ്നഗർ സ്വദേശിയായ അജയ് സമാധൻ സാബ്ലെയാണ്(24) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
കുറിപ്പില്‍ എഴുതിയതിനെ കുറിച്ച് മുകുന്ദ്‌വാദി പോലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ബ്രഹ്‌മഗിരി പോലീസ് പറയുന്നതിങ്ങനെ, ‘മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ രീതികളില്‍ യുവാവ് അസന്തുഷ്ടനായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഭാര്യയ്ക്ക് സാരി നന്നായി ഉടുക്കില്ല, ശരിയായി സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ലെന്ന് കുറിപ്പിലുണ്ട്.’ കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ആറ് മാസം മുന്‍പാണ് യുവാവിന്റെ വിവാഹം കഴിഞ്ഞത്. തന്നേക്കാൾ ആറ് വയസ്സ് കൂടുതലുള്ള സ്ത്രീയെ ആറ് മാസം മുമ്പ് ഇയാൾ വിവാഹം ചെയ്തു. കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിരാശ സ്റ്റാറ്റസുകൾ അജയ് പോസ്റ്റ് ചെയ്തിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.