മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനും വ്യവസായിയുമായ കാർത്തി ചിദംബരത്തിന്റെ വസതിയിലെ സിബിഐ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പി ചിദംബരം അറിയിച്ചു.സിബിഐ പരിശോധനയിൽ . അന്വേഷണ സംഘം കാണിച്ച എഫ് ഐ ആറിൽ താൻ പ്രതി സ്ഥാനത്തില്ലെന്നും ഔദ്യോഗിക വസതിയിൽ നിന്നും ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും ചിദംബരം ട്വിറ്ററിലൂടെ വിശദീകരിച്ചു
This morning, a CBI team searched my residence at Chennai and my official residence at Delhi. The team showed me a FIR in which I am not named as an accused.
The search team found nothing and seized nothing.
I may point out that the timing of the search is interesting.
— P. Chidambaram (@PChidambaram_IN) May 17, 2022
ഇന്ന് രാവിലെ മുതലാണ് കാർത്തി ചിദംബരത്തിന്റെ പത്തോളം വീടുകളിലും ഓഫീസുകളിലും സിബിഐ സംഘമെത്തി പരിശോധന നടത്തിയത്. ദില്ലി, മുംബൈ, ചെന്നൈ, ഒഡീഷ, കർണാടക, തമിഴ്‌നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലായിരുന്നു റെയ്‌ഡ്. സിബിഐ പരിശോധനയിൽ കാര്‍ത്തി ചിദംബരവും അതൃപ്തി പ്രകടിപ്പിച്ചു. എത്രാമത്തെ തവണയാണ് സിബിഐ പരിശോധന നടക്കുന്നതെന്നും തനിക്ക് എണ്ണം പോലും നഷ്ടപ്പെട്ടെന്നും കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.
നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമർത്തുകയാണെന്നും നേതാക്കൾ പറഞ്ഞു.സിബിഐ നടപടി രാഷ്ട്രീയ അധപതനമെന്നാണ് കോൺഗ്രസ് പ്രതികരിച്ചത് .വിവരം അറിഞ്ഞെത്തിയ ശ്രീപെരുമ്പത്തൂർ എംഎൽഎ കെ സെൽവപെരുന്തഗൈ, തമിഴ്നാടിന്‍റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി, എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളെ വീടിനുള്ളിൽ കടക്കാൻ സിബിഐ സംഘം അനുവദിച്ചില്ല.