ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിൻറെ മകൻ കാർത്തി ചിദംബരത്തിൻറെ വസതികളിലും ഓഫീസുകളിലും അടക്കം ഏഴിടത്ത് സി.ബി.ഐ റെയ്ഡ്. ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
ഡൽഹിയിലെയും ചെന്നൈയിലെയും വസതികളിലും ഓഫീസുകളിലും മുംബൈയിലുമാണ് ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. ഏഴിടത്തും ഒരേ സമയമാണ് സി.ബി.ഐ സംഘത്തിൻറെ റെയ്ഡ്.
കാർത്തി ചിദംബരത്തിൻറെ 2010 മുതൽ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളാണ് സി.ബി.ഐ അന്വേഷിക്കുന്നത്. വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം.