കാലിഫോർണിയ: ട്വിറ്ററുമായുള്ള കരാർ താൽക്കാലികമായി നിര്‍ത്തിവച്ച് ടെസ്ല സി.ഇ.ഒ ഇലോണ്‍ മസ്ക്. ഉപയോഗശൂന്യവും, വ്യാജവുമായ അക്കൗണ്ടുകൾ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് കണ്ടെത്തും വരെ ഡീൽ നിർത്തിവച്ചിരിക്കുകയാണെന്ന് ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കഴിഞ്ഞ മാസമാണ് 44 ബില്യൺ ഡോളറിന് Twitter Inc വാങ്ങാൻ മസ്ക് കരാർ ഒപ്പിടുന്നത്.
നേരത്തെ ട്വിറ്ററിൽ നിന്ന് ‘സ്പാം ബോട്ടുകളെ നീക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷം 229 മില്യൺ ഉപഭോക്താക്കളിൽ അഞ്ചു ശതമാനം മാത്രമാണ് സ്പാം-വ്യാജ അക്കൗണ്ടുകളെന്ന് ട്വിറ്റർ കണക്കെടുപ്പ് നടത്തിയിരുന്നു.
Twitter deal temporarily on hold pending details supporting calculation that spam/fake accounts do indeed represent less than 5% of usershttps://t.co/Y2t0QMuuyn
— Elon Musk (@elonmusk) May 13, 2022
മസ്ക് 4,400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളർ അതായത് ഏകദേശം 4300 കോടി യു.എസ് ഡോളറിന് ട്വിറ്റർ വാങ്ങുമെന്ന് ഏപ്രിൽ 14നാണ് മസ്ക് പ്രഖ്യാപിച്ചത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററിൽ മസ്കിനുള്ളത്.
തന്റെ വിമർശകരും ട്വിറ്ററിൽ തുടരുമെന്നാണ് പ്രതീക്ഷയെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനായാണ് നിലകൊള്ളുന്നതെന്നും മസ്ക് പ്രഖ്യാപിച്ചിരുന്നു. മുമ്പില്ലാത്തവിധം മികച്ചതായി ട്വിറ്ററിനെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നത്. പുതിയ ഫീച്ചേഴ്സ് അവതരിപ്പിക്കാനും വിശ്വാസ്യത വർധിപ്പിക്കാനുള്ള മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുമെന്നും ഏറ്റെടുക്കലിന് ശേഷം മസ്ക് അറിയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാർത്ഥ പ്ലാറ്റ്ഫോം ആയി മാറണമെങ്കിൽ ട്വിറ്റർ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്കിന്റെ നിലപാട്. നിലവിൽ ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സി.ഇ.ഒയാണ് ഇലോൺ മസ്ക്. ഫോബ്സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്ക്.