കൊച്ചി: പുരാവസ്തുതട്ടിപ്പിലൂടെ കോടികൾ തട്ടിയ മോൻസൺ മാവുങ്കലിനെതിരേയുള്ള കേസിൽ നടൻ മോഹൻലാലിനെ ചോദ്യം ചെയ്യാൻ ഇ.ഡിയുടെ നീക്കം. കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മോഹൻലാലിന് ഇ.ഡി. നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസിൽ ഹാജരാകാനാണ് മോഹൻലാലിന് നോട്ടീസ് നൽകിയിരിക്കുന്നത്.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.