ശ്രീലങ്ക: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി(യുഎന്‍പി) നേതാവ് റെനില്‍ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായേക്കും. ഇന്ന് വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിഞ്ജ ചെയ്ത് പദവി ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നത്. ശ്രീലങ്കയുടെ മുന്‍ പ്രധാനമന്ത്രിയാണ് വിക്രമസിംഗെ.
അതേസമയം, സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ അകാരണമായി ആക്രമണം നടത്തി എന്ന ആരോപണം നേരിടുന്ന ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ, അദ്ദേഹത്തിന്‍റെ മകൻ നമൽ എന്നിവരും 15 അനുചരന്മാരും രാജ്യം വിടുന്നതു ശ്രീലങ്കൻ കോടതി തടഞ്ഞിട്ടുണ്ട്.