ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ദാനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഉത്തര്‍പ്രദേശ് മദ്രസ എഡ്യുക്കേഷന്‍ ബോര്‍ഡാണ് ഉത്തരവിറക്കിയത്.
എല്ലാ എയ്ഡഡ്, നോണ്‍ എയ്ഡഡ് മദ്രസകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ക്ലാസുകള്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു.
മാര്‍ച്ച് 24ന് ചേര്‍ന്ന ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ് യോഗത്തില്‍ മദ്രസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. മേയ് 9-ന് ഉത്തരവ് നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതോടെ ഇന്ന് (മേയ് 12) മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകള്‍ക്കും ഉത്തരവ് ബാധകമാണ്. നേരത്തേ തുടര്‍ന്നിരുന്ന മതപരമായ പ്രാര്‍ഥനക്കൊപ്പം ദേശീയ ഗാനവും ആലപിക്കണമെന്നാണ് ഉത്തരവ്.