ന്യൂഡെൽഹി: രാജ്യദ്രോഹക്കുറ്റം സുപിംകോടതി സ്റ്റേ ചെയ്തു. 162 വർഷമായി തുടരുന്ന നിയമമാണ് ആദ്യമായി സ്റ്റേ ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് നിർണായക നിലപാട് എടുത്തത്.
പുന:പരിശോധന കഴിയുന്നതുവരെ ഈ വകുപ്പിൽ കേന്ദ്രവും സംസ്ഥാനങ്ങളും കേസെടുക്കരുത്. 124 എ വകുപ്പ് പ്രകാരം ഇനി എഫ്ഐആർ എടുക്കരുതെന്ന് കോടതി നിർദ്ദേശം നൽകി. ജയിലിൽ ഉള്ളവർക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ചുമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് പൊലീസിനെ വിലക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ, ഇത് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ എതിർത്തു. ഭരണഘടനാവിരുദ്ധവും കൊളോണിയൽ നിയമവുമാണ് ഇതെന്ന ഹർജിക്കാരുടെ വാദമുഖങ്ങൾ കേട്ട ശേഷമാണ് തീരുമാനം എടുത്തത്.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് 13,000 കേസുകളിൽ നിന്നായി 800 പേർ ജയിലിൽ കഴിയുന്നുണ്ട്.