ഇടുക്കി: വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് നടത്തിയ സംഭവത്തിൽ നടൻ ജോജു ജോർജിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടിസ്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് നടപടി.
ഓഫ്‌റോഡ് ട്രക്കിംഗ് നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിചതിന് നടപടിയെടുക്കാനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്യും. സംഭവത്തിൽ ജോജു ജോർജിനും വാഹന ഉടമയ്ക്കും സംഘടകർക്കും നോട്ടിസ് അയക്കും. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഇടുക്കി ആർടിഒ ജോയിന്റ് ആർടിഒയെ നിയോഗിച്ചു.
വാഗമണ്ണിൽ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ച് ജോജു ജോർജിനെതിരെ കെഎസ്‌യു ഇന്നലെ പരാതി നൽകിയിരുന്നു. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച പരാതി പ്ലാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ എന്നിവർക്കാണ് പരാതി നൽകിയത്.