വാഷിംഗ്ടൺ : മരണത്തെക്കുറിച്ച് ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ട്വീറ്റുമായി ടെസ്ല സി.ഇ.ഒ എലോൺ മസ്‌ക് രംഗത്ത്. ദുരൂഹ സാഹചര്യങ്ങളിൽ ഞാൻ മരിക്കുകയാണെങ്കിൽ, നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ഇന്നലെ രാവിലെ മസ്‌ക് ട്വിറ്ററിൽ കുറിച്ചത്. ഈ ട്വിറ്റിന് ഒരു മണിക്കൂർ മുമ്പ് ഒരു റഷ്യൻ ഉദ്യോഗസ്ഥന്റെ പോസ്റ്റും മസ്‌ക് ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
യുക്രെയിൻ സേനയ്ക്ക് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന്റെ സേവനങ്ങളിലൂടെ സൈനിക ആശയവിനിമയ ഉപകരണങ്ങൾ നൽകിയതിന് അദ്ദേഹത്തെ വിമർശിക്കുന്ന പോസ്റ്റായിരുന്നു അത്. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ നിന്നാണ് ഇവ യുക്രെയ്നിൽ എത്തിച്ചതെന്നും ആരോപണം ഉയർത്തുന്നുണ്ട്.