മൊഹാലി: പഞ്ചാബിലെ പോലീസിന്‍റെ രഹസ്യാന്വേഷണ ഓഫീസിൽ സ്ഫോടനം. മൊഹാലിയിലെ ഓഫീസിന്‍റെ മൂന്നാം നിലയിലാണ് സ്ഫോടനം നടന്നത്. റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നിരിക്കുന്നത്. മൂന്നാം നിലയിലെ ജനൽ ചില്ലുകൾ സ്ഫോടനത്തിൽ തകർന്നു.
പ്രദേശത്ത് ഇപ്പോൾ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ആക്രമണമാണോ എന്നതിൽ വ്യക്തതയില്ല. കെട്ടിടത്തിന്‍റെ ഉള്ളിലേക്ക് അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.