ചെന്നൈ: കേന്ദ്ര നിയന്ത്രണത്തിലുള്ള പുതുച്ചേരി കോരിമേട്ടിലെ ജിപ്‌മെര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഭരണഭാഷ ഹിന്ദി മാത്രമാക്കി ഡയറക്ടര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു.
ഇനിയുള്ള ദിവസങ്ങളില്‍ ഓഫീസ് രേഖകള്‍, സ്റ്റാഫ് ബുക്ക് തുടങ്ങിയവയെല്ലാം ഹിന്ദിയില്‍ മാത്രമായിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. സഹായം ആവശ്യമുണ്ടെങ്കില്‍ ഹിന്ദി വിഭാഗവുമായി ബന്ധപ്പെടാനും ഉത്തരവില്‍ നിർദ്ദേശം ഉണ്ട്.
ഹിന്ദി മാത്രം ഭരണഭാഷയാക്കിയ ഉത്തരവിനെതിരെ ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കുമോയെന്ന് കനിമൊഴി രൂക്ഷമായി ചോദിക്കുന്നു.
















