കോഴിക്കോട്: ദുബൈയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച വ്‌ളോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മറവു ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.
താമരശേരി ഡിവൈഎസ്പി ടി.കെ.അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇല്ലെങ്കിൽ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകും. റിഫയുടെ ഭർത്താവ് മെഹനാസിനെതിരെ കാക്കൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. പൊലിസ് അന്വേഷണത്തിൽ തൃപ്തരാണെന്നും മകളുടെ മരണത്തിലെ ദുരൂഹത നീങ്ങാൻ ഏതറ്റം വരെയും പോകുമെന്നും റിഫയുടെ മാതാപിതാക്കൾ പറഞ്ഞു