കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമാ തോമസും എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും യുഡിഎഫ് സ്ഥാനാർത്ഥി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
ഇടതു സ്ഥാനാർഥി ജോ ജോസഫ് പത്രിക സമർപ്പണത്തിനെത്തുക മന്ത്രി പി രാജീവ്,എം സ്വരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ എന്നിവർക്കൊപ്പമാകും. ഉമാ തോമസിനൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ജില്ലാ യുഡിഎഫ് കൺവീനർ ഡൊമിനിക് പ്രസന്റഷൻ, ഡിസീസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുണ്ടാകും
എറണാകുളം കളക്ടറേറ്റിൽ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിക്കുക.
ഇതുവരെ ഒരാൾ മാത്രമാണ് തെരെഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകിയത്. എ.എൻ രാധാകൃഷ്ണൻ ആണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന.

















