കിയവ്: യുദ്ധത്തെ തുടർന്ന് വീട് നഷ്ടപ്പെട്ടവർ അഭയംതേടിയ യുക്രെയ്നിലെ സ്കൂൾ കെട്ടിടത്തിനു നേർക്കുണ്ടായ റഷ്യൻ ബോംബാക്രമണത്തിൽ 60ലേറെ പേർ കൊല്ലപ്പെട്ടു. കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക് സ്കൂളിലാണ് ആക്രമണമുണ്ടായത്. കനത്ത ബോംബുവർഷത്തെ തുടർന്ന് കെട്ടിടത്തിന് തീപിടിച്ചു. അഗ്നിശമനസേന നാലു മണിക്കൂർ കിണഞ്ഞു ശ്രമിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും കെട്ടിടം ഏതാണ്ട് പൂർണമായി തകർന്നടിഞ്ഞിരുന്നു. 30 പേരെ കെട്ടിടത്തിൽനിന്ന് രക്ഷപ്പെടുത്തി. രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. 60ലേറെ പേർ മരിച്ചിട്ടുണ്ടാകുമെന്നാണ് നിഗമനമെന്ന് മേഖല ഗവർണർ സെർഹി ഹൈദി അറിയിച്ചു. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. ലുഹാൻസ്കിലെ ഷൈപിലാവോ ഗ്രാമത്തിൽ ഒരു വീടിനുനേരെയും റഷ്യൻ ബോംബിങ് ഉണ്ടായി.
11 പേരാണ് ഈ വീട്ടിലുണ്ടായിരുന്നത്. ആരെയും ജീവനോടെ രക്ഷിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. എല്ലാവരും മരിച്ചിട്ടുണ്ടാകുമെന്നാണ് അനുമാനം. ഡോൺബാസിനു സമീപ നഗരമായ പ്രിവിലിയയിൽ റഷ്യൻ ഷെല്ലിങ്ങിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു.
സ്കൂൾ കെട്ടിടത്തിനു നേർക്കുണ്ടായ ആക്രമണത്തെ യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അതിനിഷ്ഠുരമായ യുദ്ധക്കുറ്റമാണ് റഷ്യ ചെയ്തിരിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിലെ ദുര