ചെന്നൈ: നഗരത്തെ നടുക്കിയ ഇരട്ടകൊലപാതക- കൊള്ള കേസിൽ പ്രതികൾ പിടിയിൽ. വ്യവസായിയും ബിസിനസുകാരനുമായ ചെന്നൈ മൈലാപ്പൂർ വൃന്ദാവൻ നഗർ ദ്വാരക കോളനി ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് കൊലപ്പെട്ടത്. ഇവരുടെ കുടുംബ ൈഡ്രവർ കൃഷ്ണ (45), സുഹൃത്ത് രവി (50) എന്നിവരാണ് പ്രതികൾ.
മകൾ സുനന്ദയുടെ പ്രസവത്തോടുബന്ധിച്ച് മാർച്ചിലാണ് ദമ്പതികൾ അമേരിക്കയിലേക്ക് പോയത്. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ചെന്നൈയിൽ തിരിച്ചെത്തി. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തിൽനിന്ന് കാറിൽ മൈലാപ്പൂരിലെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. പിന്നീട് സുഹൃത്ത് രവിയുമായി ചേർന്ന് ഇരുവരെയും അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹങ്ങൾ ചാക്കിലാക്കി കാറിൽ കയറ്റി ശ്രീകാന്തിൻറെ നെമിലിച്ചേരിയിലെ ഫാം ഹൗസിൽ കൊണ്ടുപോയി കുഴിച്ചുമൂടി. തുടർന്ന് കൊള്ളയടിക്കപ്പെട്ട ഒൻപത് കിലോ സ്വർണവും 70 കിലോ വെള്ളിയുമായി പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു.