കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ 12ന് വൈകിട്ട് പിണറായി വിജയൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി നിലവിൽ അമേരിക്കയിൽ ചികിത്സയിലാണ്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കൾക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റെന്ന നിലയിലാവരുത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്നും, സീറ്റ് തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണ് കാഴ്ചവെയ്ക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.
അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം 13നാണ് നിശ്ചയിച്ചിരിക്കുന്നത്. തൃശൂർ പൂരം നടക്കുന്നതിനാൽ അവിടെ നിന്നുള്ള മന്ത്രിമാർക്ക് അന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചേരാനുള്ള അസൗകര്യം കണക്കിലെടുത്താണ് മന്ത്രിസഭായോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.